ന്യൂയോർക്ക്: പത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി. മേലി ലാൻഡിലെ ചർച്ചിൽ തടാകത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അങ്കിത് ബഗായ് എന്ന 30കാരനാണ് മരിച്ചത്.
തടാകത്തിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഏപ്രിൽ 9 നാണ് അങ്കിതിനെ കാണാതായത്.
അങ്കിതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 5000 ഡോർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വിവിധ രോഗങ്ങൾ അങ്കിതിനെ അലട്ടിയിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വിർജീനിയയിലെ ഫെയർഫാക്സിലാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.