എഞ്ചിന്​ തകരാർ; കാനഡയിൽ ബോയിങ്​ 737 മാക്​സ്​ വിമാനം വഴി തിരിച്ചുവിട്ടു

ഒട്ടാവ: എഞ്ചിനുകളിലൊന്നിന്​ തകരാർ കണ്ടെത്തിയതിനെ തുടർന്ന്​ കാനഡയിൽ ബോയിങ്​ 737 മാക്​സ്​ വിമാനം വഴി തിരിച്ചുവിട്ടു. എയർ കാനഡയുടെ വിമാനമാണ്​ മോൺട്രയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറിനെ തുടർന്ന്​ ടുസണിൽ ഇറക്കിയത്​. നേരത്തെ ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾ തകർന്ന്​ വീണ്​ 346 പേർ കൊല്ലപ്പെട്ടിരുന്നു.

തുടർന്ന്​ ലോകത്തെ എതാണ്ട്​ എല്ലാ രാജ്യങ്ങളും ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തി. എന്നാൽ, ബോയിങ്​ വിമാനത്തിലെ തകരാറുകൾ പരിഹരിക്കുകയും കാനഡ 737 മാക്​സിന്​ അനുമതി നൽകുകയും ചെയ്​തിരുന്നു.

ഡിസംബർ 22ന്​ മോൺട്രയിലിലേക്കുള്ള യാത്രക്കിടെ പൈലറ്റിന്​ എഞ്ചിൻ തകരാറുണ്ടെന്ന സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്​ സുരക്ഷിതമായി വിമാനം ടുസണിലിറക്കി. എയർ കാനഡയാണ്​ കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ അറിയിച്ചത്​. ഇടതു എഞ്ചിനിലാണ്​ പ്രശ്​നമെന്നാണ്​ സൂചന.

അതേസമയം, അനുമതി ലഭിച്ചുവെങ്കിലും എയർ കാനഡ, വെസ്റ്റ്​ജെറ്റ്​ തുടങ്ങിയ കാനഡയിലെ വിമാനകമ്പനികളൊന്നും വാണജ്യ സർവീസുകൾക്കായി ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾ ഉപയോഗിക്കുന്നില്ല.

Tags:    
News Summary - Boeing 737-8 Max: Air Canada jet shuts down an engine and diverts after mechanical issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.