ബ്രസീൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ബോൽസനാരോയും ലൂയിസ് ഇനാസിയോ ലുലയും റൺ ഓഫ് വോട്ടിനെ നേരിടും

റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തെ തുടർന്ന് സ്ഥാനാർഥികളായ ജെയർ ബോൽസനാരോയും ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും രണ്ടാംഘട്ടമായ റൺ ഓഫ് വോട്ടിലേക്ക് നീങ്ങുകയാണെന്ന് തെരഞ്ഞടുപ്പ് അധികാരികൾ അറിയിച്ചു. ജെയർ ബോൽസനാരോയുടെ ആദ്യ റൗണ്ടിലെ പ്രകടനം എതിരാളിയായ ലൂയിസ് ഇനാസിയോ ലുലയുടെ വിജയ പ്രതീക്ഷകളെ തകർത്തു.

95 ശതമാനം ഇലക്‌ട്രോണിക് വോട്ടുകൾ എണ്ണിയപ്പോൾ, ലുലക്ക് 47.6 ശതമാനം വോട്ടുകളും ബോൾസോനാരോയ്‌ക്ക് 43.9 ശതമാനം വോട്ടും ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യ റൗണ്ടിൽ തന്നെ ലുലയോട് തോറ്റതായി കാണിച്ച സർവ്വേ റിപ്പോർട്ടിനെ ബോൾസനാരോ ചോദ്യം ചെയ്തിരുന്നു. ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ഒക്ടോബർ 30ന് തെരഞ്ഞടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.

അതേസമയം, അവസാന തെരഞ്ഞെടുപ്പിൽ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് ലുല 19 മാസം ജയിലിലായിരുന്നു. ഇത് ബ്രസീലുകാർക്കിടയിൽ ജനപ്രീതി കുറയാൻ കാരണമായിട്ടുണ്ട്. പിന്നീട് സുപ്രീം കോടതി ശിക്ഷ റദ്ദാക്കി. തുടർന്ന്, തെരഞ്ഞെടുപ്പിൽ ബോൽസനാരോയെ നേരിടാൻ ചെറു പാർട്ടികളിൽ നിന്നുള്ള ഒമ്പത് സ്ഥാനാർഥികൾക്കൊപ്പം ലുലയും ഇറങ്ങുകയായിരുന്നു.

Tags:    
News Summary - Bolsonaro, Luiz Inacio Lula to face run-off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.