ഗാബറോൺ: ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉൽപ്പാദക രാജ്യമായ ബോട്സ്വാനയിൽനിന്ന് വീണ്ടും വലിയ വജ്രം കണ്ടെത്തി. 1,174 കാരറ്റിെൻറ വജ്രക്കല്ലാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം ലോകത്തിലെതന്നെ ഏറ്റവും വലിയ വജ്രക്കല്ലുകളിലൊന്ന് ബോട്സ്വാനയിൽനിന്ന് കണ്ടെടുത്തിരുന്നു.
ജൂൺ 12നാണ് കനേഡിയൻ ഡയമണ്ട് കമ്പനിയായ ലുകാര പുതിയ വജ്രം കണ്ടെടുത്തത്. മനുഷ്യെൻറ കൈപ്പത്തിയോളം വലിപ്പമുള്ളതായാണ് വിവരം.
വജ്രക്കല്ല് കമ്പനി രാജ്യത്തെ കാബിനറ്റിൽ സമർപ്പിച്ചു. ബോട്സ്വാനക്കും കമ്പനിക്കും ഇത് ചരിത്ര നിമിഷമാണെന്ന് മാനേജിങ് ഡയറക്ടർ നസീം ലാഹ്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രക്കല്ലായി ഇത് മാറുെമന്നാണ് വിവരം.
ഇതുവരെ ലഭിച്ച വജ്രക്കല്ലുകളുടെ വലിപ്പത്തിെൻറ അടിസ്ഥാനത്തിൽ ഇത് മൂന്നാം സ്ഥാനത്തെത്തുമെന്ന് ലാഹ്രി എ.എഫ്.പിയോട് പറഞ്ഞു.
കഴിഞ്ഞമാസം ബോട്സ്വാനൻ വജ്രകമ്പനിയായ ഡേബ്സ്വാനാണ് ഏറ്റവും വലിയ വജ്രങ്ങളിലൊന്ന് കണ്ടെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്ന് അവകാശപ്പെട്ട അത് 1098 കാരറ്റ് ആയിരുന്നു. അതിനെ മറികടക്കുന്നതാണ് ഇപ്പോൾ കണ്ടെത്തിയ വജ്രം.
ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ് ബോട്സ്വാന. വലിയ പത്ത് വജ്രങ്ങളിലെ ആറെണ്ണവും ബോട്സ്വാനയിൽനിന്നാണ്.
1905ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് കണ്ടെത്തിയ 3106 കാരറ്റിെൻറ കള്ളിനൽ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.