വാഷിങ്ടൺ: വമ്പൻ വ്യവസായികൾ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുേമ്പാൾ ആദ്യം എത്താൻ മത്സരിച്ച് പ്രമുഖർ. ആമസോൺ കമ്പനി ഉടമ ജെഫ് ബിസോസ് ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടെ പോരാൻ താൽപര്യമുള്ളവർക്കായി ടിക്കറ്റ് വിൽപനയും പൂർത്തിയായി. കോടികൾ മിടക്ക് ആ ടിക്കറ്റ് ആരോ വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബിസോസ് പുറപ്പെടുംമുെമ്പ താൻ ബഹിരാകാശം കീഴടക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് വ്യവസായിയും വിർജിൻ ഗാലക്റ്റിക് ഉടമയുമായ റിച്ചാഡ് ബ്രാൻസൺ.
വിർജിൻ ഗാലക്റ്റിക് നിർമിച്ച വി.എസ്.എസ് യൂനിറ്റി ബഹിരാകാശ പേടകത്തിലാകും ബ്രാൻസെൻറ യാത്ര, അതും ജൂലൈ 11ന്. സ്വകാര്യമേഖലയിലെ ആദ്യ ബഹിരാകാശ വാഹനമായാണ് ബ്രാൻസെൻറ വി.എസ്.എസ് യൂനിറ്റി ആകാശത്തേക്ക് കുതിക്കുന്നത്. ബഹിരാാകാശ വിനോദസഞ്ചാര രംഗത്ത് ചരിത്രം പിറക്കുേമ്പാൾ ആദ്യ വാഹനം തെൻറയാകണം എന്നതാകണം അദ്ദേഹത്തിെൻറ ചിന്ത. ഭൂമിയുടെ വായുമണ്ഡലത്തിനുമപ്പുറത്തേക്ക് തെൻറ വാഹനം പോകുമെന്ന് ബ്രാൻസൺ അവകാശപ്പെടുന്നു.
ഓൺലൈൻ വിൽപന രംഗത്തെ ബഹുരാഷ്ട്ര ഭീമനായ ആമസോണിനു കീഴിൽ 'ബ്ലൂ ഒറിജിൻ' പേടകത്തിലേറിയാകും ബിസോസ് യാത്രയാകുക. അതുപക്ഷേ, അൽപം വൈകി ജൂലൈ 20ന്. സഹോദരൻ മാർക്, വനിത പൈലറ്റ് വാലി ഫങ്ക് എന്നിവരും ഒപ്പം പേരുവെളിപ്പെടുത്താത്ത യാത്രികനുമുണ്ടാകും. 2.8 കോടി ഡോളറാണ് (215 കോടി രൂപ) ഈ അജ്ഞാതൻ ടിക്കറ്റ് വകയിൽ ബിസോസിന് നൽകിയത്.
ബഹിരാകാശ പേടക നിർമാണത്തിൽ മുൻനിരയിലുള്ള അമേരിക്കൻ വ്യവസായി ഇലോൺ മസ്കും ഈ രംഗത്ത് സജീവമായുണ്ട്. ബഹിരാകാശ വിനോദ സഞ്ചാരം ജനകീയമായി മാറിയാൽ അതിവേഗം ഇത് 300 കോടി ഡോളർ (22,408 കോടി രൂപ) വ്യവസായമായി മാറുമെന്നാണ് പ്രവചനം.
ബ്രാൻസൺ പ്രഖ്യാപിച്ച യാത്ര പക്ഷേ, വളരെ ഹൃസ്വമാകുമെന്ന പ്രത്യേകതയുണ്ട്. ബഹിരാകാശത്ത് 11 സെക്കൻഡ് മാത്രമാകും ചെലവഴിക്കുക. രണ്ട് പൈലറ്റുമാർ, നാല് വിദഗ്ധർ എന്നിവരും ബ്രാൻസണൊപ്പമുണ്ടാകും.
അടുത്ത വർഷം വാണിജ്യാടിസ്ഥാനത്തിൽ രണ്ട് യാത്രകൾ കൂടി വിർജിൻ ഗാലക്റ്റിക് പദ്ധതിയിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.