ആഗസ്റ്റോടെ ബ്രിട്ടന്‍ കോവിഡ് മുക്തമാകുമെന്ന്

ലണ്ടന്‍: രാജ്യം ആഗസ്റ്റോടെ കോവിഡ് മുക്തമാകുമെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ജൂലൈ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഡെയ്‌ലി ടെലിഗ്രാഫിനോടാണ് ബിട്ടന്റെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് ചീഫ് കൂടിയായ ഡിക്‌സ് ഇക്കാര്യം പറഞ്ഞത്

ജൂലൈ അവസാനത്തോടെ ബ്രിട്ടനിലെ എല്ലാവര്‍ക്കും ഒരു തവണയെങ്കിലും വാക്‌സിനേഷന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുന്നതോടെ വൈറസിന്റെ വകഭേദങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാകുമെന്ന് കരുതുന്നത് -അദ്ദേഹം വ്യക്തമാക്കി.

2022 ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലൈവ് ഡിക്‌സ് കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ ഇതുവരെ 51 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായാണ് അധികൃതര്‍ പറയുന്നത്.

Tags:    
News Summary - Britain Free Of Covid By August Says UK Vaccine Task Force Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.