പൗണ്ടിലേക്ക് മടങ്ങാൻ ബ്രിട്ടൻ

ലണ്ടൻ: യൂറോപ്യൻ യൂനിയൻ വിട്ട ശേഷം വിനിമയത്തിനായി പൗണ്ടിലേക്കും ഔൺസിലേക്കും മടങ്ങാൻ ബ്രിട്ടൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടാവുക.

കോവിഡ് ലോക്ഡൗൺ ലംഘിച്ച് വിരുന്ന് നടത്തിയതോടെ നഷ്ടപ്പെട്ട ബ്രെക്സിറ്റ് അനുകൂലികളുടെ പ്രീതി തിരിച്ചെടുക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തന്ത്രമായാണിത് വിലയിരുത്തുന്നത്.

രാജകീയ ഭരണകാലം തൊട്ട് ബ്രിട്ടനിൽ ഉപയോഗിച്ചിരുന്നതാണ് പൗണ്ടും ഔൺസും. ഇപ്പോൾ യു.എസ് അളവുതൂക്കമായ ഗ്രാമും കിലോഗ്രാമും മില്ലി ലിറ്ററും ലിറ്ററും ആണ് ബ്രിട്ടനിൽ പ്രചാരണത്തിലുള്ളത്. 2000 ത്തോടെയാണ് ബ്രിട്ടനിൽ പൗണ്ടിനും ഔൺസിനും ഉപയോഗം കുറഞ്ഞത്.

Tags:    
News Summary - Britain to return to the pound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.