ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ട്, അതിന്‍റെ കാരണം വെളിപ്പെടുത്തേണ്ട കാര്യമില്ല -ബ്രിട്ടീഷ് ഗായിക ലിലി അലൻ

ഗർഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും അതിന്‍റെ കാരണം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും തുറന്നടിച്ച് ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ ലിലി അലൻ. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന യു.എസ് സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ.

അമേരിക്കൻ ഗായികയായ ഒലീവിയ റോഡ്രിഗൊക്കൊപ്പം സ്റ്റേജ് പങ്കിട്ട ശേഷമാണ് ലിലിയുടെ പ്രതികരണം. 2009ൽ പുറത്തിറങ്ങിയ ഗാനം ആലപിക്കുകയും ഗർഭച്ഛിദ്രത്തിനെതിരെ വിധി പറഞ്ഞ കോടതിക്കായി സമർപ്പിക്കുന്നെന്ന് ആക്ഷേപാർഥത്തിൽ പറയുകയും ചെയ്തു.

ഭയം കാരണം ചിലയാളുകൾ സമൂഹമാധ്യമങ്ങളിൽ ഗർഭച്ഛിദ്രം നടത്തിയതിന്‍റെ കാരണങ്ങൾ പറയുന്നുണ്ട്. എന്നാൽ, ഇത് അവസാനിപ്പിക്കണമെന്നും ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകൾ തീരുമാനിച്ചാൽ അത് സമൂഹത്തെ ബോധിപ്പിക്കേണ്ടതില്ലെന്നും ലിലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താനടങ്ങുന്ന മിക്ക ആളുകളും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടാവില്ല. അതു തന്നെയാണ് ഗർഭച്ഛിദ്രം നടത്താനുള്ള കാരണവും. കൂടുതൽ വിശദീകരണങ്ങൾ നൽകേണ്ട കാര്യമില്ലെന്നും അവർ തുറന്നടിച്ചു.

യു.എസ് സുപ്രീം കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് കൂടുതൽ പ്രമുഖർ രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായി സ്ത്രീകൾ അവരുടെ ശരീരത്തിന് മേലുള്ള അവകാശങ്ങൾക്കായി പൊരുതുകയായിട്ടും ഗർഭച്ഛിദ്രത്തിനെതിരെ വന്ന വിധി നിരാശയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് നടി ടെയ്‍ലർ സ്വിഫ്റ്റ് ട്വീറ്റ് ചെയ്തു.

"നിയമപരമായി ലഭിച്ചിരുന്ന അവകാശം തുടച്ചുനീക്കിയത് ഭയാനകമാണ്. സ്വന്തം ശരീരത്തിന് മേൽ സ്ത്രീകൾക്ക് പൂർണ അവകാശമുണ്ടാകേണ്ടതാണ്," ഗായിക സെലിന ഗോമസ് പ്രതികരിച്ചു. 

Tags:    
News Summary - British singer Lily Allen opens up about her abortion, says women don’t have to justify it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.