ചൈനയിൽ ട്രെയിൻ പാളംതെറ്റി ഡ്രൈവർ മരിച്ചു

ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിയാങ് ​പ്രവിശ്യയിൽ അതിവേഗ ബുളളറ്റ് ട്രെയിൻ പാളംതെറ്റി ഡ്രൈവർ മരിച്ചു. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോങ്ജിയാങ് സ്റ്റേഷനിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ട്രെയിൻ പാളംതെറ്റിയതെന്ന് ദേശീയ മാധ്യമമായ ചൈന ഡെയ്‍ലി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റ ഏഴുയാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുരങ്കപാതയയുടെ കവാടത്തിലെത്തിയപ്പോഴാണ് ഡി-2809 ബുള്ളറ്റ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 10.30നാണ് സ്റ്റേഷനിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - bullet train derailed in china driver killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.