ഒഗാഡോഗു: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ ഒരു വർഷത്തിനിടയിലെ രണ്ടാമത്തെ അട്ടിമറിയിൽ സൈനിക നേതാവ് പോൾ-ഹെൻറി ദമിബ പുറത്താക്കപ്പെട്ടു. അധികാരം പിടിച്ചെടുത്ത സൈനിക ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെ, സർക്കാറിനെ പിരിച്ചുവിട്ടതായും ഭരണഘടന സസ്പെൻഡ് ചെയ്തതായും പ്രഖ്യാപിച്ചു. വടക്കൻ മേഖലയിലെ സ്പെഷൽ ഫോഴ്സ് യൂനിറ്റ് 'കോബ്ര'യുടെ തലവനായിരുന്നു ക്യാപ്റ്റൻ ട്രോറെ. മുൻ പ്രസിഡന്റ് റോച്ച് കബോറിനെ അട്ടിമറിച്ചാണ് ജനുവരിയിൽ ദമിബ അധികാരം ഏറ്റെടുത്തത്. രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സായുധ കലാപത്തെ നേരിടാനുള്ള കഴിവില്ലായ്മ കാരണമാണ് ദമിബയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിം ട്രോറെ പറഞ്ഞു.
സൈന്യത്തെ പുനഃസംഘടിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ നിരസിച്ച്, മുൻ സർക്കാറിന്റെ പതനത്തിന് കാരണമായ സൈനിക ഘടന തുടരുകയാണ് ദമിബ ചെയ്തതെന്നാരോപിച്ച ട്രോറെ അതിർത്തികൾ അനിശ്ചിതകാലത്തേക്ക് അടച്ചതായും എല്ലാ രാഷ്ട്രീയ, സിവിൽ സമൂഹ പ്രവർത്തനങ്ങളും താൽക്കാലികമായി വിലക്കിയതായും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.