ഉപതെരഞ്ഞെടുപ്പ്: ഇംറാന് വൻ വിജയം

ഇസ്‍ലാമാബാദ്: പാകിസ്താനിൽ അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ആത്മവിശ്വാസം വർധിപ്പിച്ച് തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. എട്ട് സീറ്റിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഏഴെണ്ണത്തിൽ മത്സരിച്ച ഇംറാൻ ആറിലും വിജയിച്ചു. ഭരണമുന്നണിയിലെ പാകിസ്താൻ പീപ്ൾസ് പാർട്ടി ശേഷിക്കുന്ന രണ്ട് സീറ്റിൽ വിജയിച്ചു.

ആറിടത്ത് ഇംറാൻ നേരിട്ട് മത്സരിച്ച് വിജയിച്ചതിനാൽ ഒന്നൊഴികെ സീറ്റുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. പെഷാവര്‍, മര്‍ദാന്‍, ഛര്‍സദ, ഫൈസലാബാദ്, നന്‍കന സാഹിബ്, കൊറൻഗി എന്നിവിടങ്ങളിലാണ് പി.ടി.ഐ വിജയിച്ചത്. മുൾത്താനിലും മലിർ കറാച്ചിയിലും പാകിസ്താൻ പീപ്ൾസ് പാർട്ടി വിജയിച്ചു. തന്റെ ജനകീയയുടെ പരിശോധനയാകും ഉപതെരഞ്ഞെടുപ്പ് എന്ന് ഇംറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമനടപടികളുമായി ഇംറാനുമായി കൊമ്പുകോർക്കുന്ന ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ്.

എട്ട് നിയമസഭ മണ്ഡലത്തിലും മൂന്ന് പ്രവിശ്യ അസംബ്ലിയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‍ലിം ലീഗിന് ഒരു പ്രവിശ്യ അസംബ്ലിയിൽ മാത്രമാണ് വിജയിക്കാനായത്. നിലവിലെ ഭരണം അവസാനിക്കാറായെന്നും പാകിസ്താന്‍ ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഇംറാൻ പറഞ്ഞു.

Tags:    
News Summary - By-election: Imran wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.