ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തി കാനഡ

ഒട്ടാവ: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിന് നിലവിലുള്ള 30ഓളം അനുമതികൾ കാനഡ താൽക്കാലികമായി നിർത്തിവെച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

കനേഡിയൻ നിർമ്മിത ആയുധങ്ങൾ ഗാസ്സ മുനമ്പിൽ ഉപയോഗിക്കാൻ നൽകില്ലെന്നതാണ് രാജ്യത്തിന്റെ നയമെന്ന് ജോളി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കാനഡ ജനുവരിയിൽ ഇസ്രായേലിനുള്ള പുതിയ ആയുധ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിയെങ്കിലും നേരത്തേ അനുമതി നൽകിയവ തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസ്സയിലേക്ക് അയയ്ക്കില്ലെന്ന് ജോളി പറഞ്ഞു. നേരത്തേ ഇസ്രായേൽ പ്രതിരോധ സേനയിലേക്ക് അയയ്ക്കുന്നതിനുള്ള വെടിമരുന്ന് കരാറിൽനിന്നും കാനഡ പിന്മാറുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags:    
News Summary - Canada halts arms sales to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.