സിറിയയിൽ കാർ ബോംബ് സ്ഫോടനം; ഏഴ് മരണം

അലപ്പോ: സിറിയയിൽ തിരക്കേറിയ മാർക്കറ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വടക്കൻ അലപ്പോയിലെ തുർക്കിയ അതിർത്തിക്ക് സമീപമുള്ള അസാസ് നഗരത്തിലാണ് സംഭവം. പ്രതിപക്ഷ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് പ്രദേശം.

നോമ്പുതുറക്ക് ശേഷം ആളുകൾ ഷോപ്പിങ് നടത്തുന്നതിനിടെയാണ് സംഭവം. മരിച്ചവരിൽ ഒരു വനിതയും രണ്ടു കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിറിയയുടെ സിവിൽ ഡിഫൻസ് വിഭാഗമായ ‘ദ വൈറ്റ് ഹെൽമറ്റ്സ്’ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

2011 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ വിഭജിക്കപ്പെട്ട നിലയിലാണ്. രാജ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും സിറിയൻ പ്രസിഡന്റ് ബഷാറുൽ അസദിന്റെ നിയന്ത്രണത്തിലാണ്. വടക്കുപടിഞ്ഞാറൻ മേഖല പ്രതിപക്ഷ ശക്തികളുടെ കൈയിലാണ്.

Tags:    
News Summary - Car bombing in Syria; Seven deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.