വാഷിങ്ടൺ: കോവിഡിെൻറ ആദ്യ തരംഗം മുതൽ ഇപ്പോഴും സാനിറ്റൈസർ ജനങ്ങളുടെ ഇടയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. മാസ്ക്കും സാമൂഹിക അകലം പാലിക്കലും പോലെ തന്നെ സാനിറ്റൈസർ ഉപയോഗിക്കലും ഇക്കാലത്ത് കോവിഡിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ്. എന്നാൽ, അമേരിക്കയിലെ മാരിലാൻറിലുള്ള ഒരു യുവാവിന് സാനിറ്റൈസർ ഉപയോഗിച്ചതിന്നൽകേണ്ടി വന്നത് വലിയ വിലയാണ്. പാർക്കിങ്ങിലായിരുന്ന സ്വന്തം കാറിെൻറ ഡ്രൈവിങ് സീറ്റിലിരുന്ന് പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവാവ്. ഇടക്ക് ബോധോദയം വന്നതിനെ തുടർന്ന് കോവിഡിൽ നിന്ന് രക്ഷനേടാനായി സാനിറ്റൈസർ എടുത്ത് കൈയ്യിലൊന്ന് പൂശി.
എന്നാൽ, അതിന് ശേഷമുള്ള കാഴ്ച്ച പാർക്കിങ് ലോട്ടിലിരുന്ന കാർ നിന്ന് കത്തുന്നതാണ്. കാറിനുള്ളിൽ നിന്ന് പ്രകാശവേഗത്തിൽ പുറത്തേക്ക് ചാടിയെങ്കിലും യുവാവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. മോണ്ട്ഗോമെറി കൗണ്ടിയിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വക്താവായ പീറ്റ് പിരിങ്ങർ സംഭവത്തിെൻറ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വായുസഞ്ചാരമില്ലാത്ത കാറിനുള്ളിൽ വെച്ച് പുകവലിക്കുകയും അതിനൊപ്പം സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്തതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് അദ്ദേഹ പറഞ്ഞു.
ICYMI (~530p) vehicle fire at Federal Plaza, 12200blk Rockville Pike, near Trader Joe's & Silver Diner, @mcfrs PE723, M723, AT723 & FM722 were on scene (news helicopter video) pic.twitter.com/TeAynaGsgp
— Pete Piringer (@mcfrsPIO) May 13, 2021
ഡ്രൈവർ ജീവനുംകൊണ്ട് ഒാടിരക്ഷപ്പെട്ടതിനെ തുടർന്ന് കാർ കത്തി നശിക്കുന്നത് കണ്ട ആരോ ആണ് 911 വിളിച്ച് അഗ്നിശമന സേനയെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ ഹാൻഡ് സാനിറ്റൈസറുകൾ കാറിനുള്ളിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് 2002ൽ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അഗ്നിശമന വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.