ഇന്ത്യൻ സമുദ്രത്തിൽ കാർഗോ കപ്പലിന്​ നേരെ ആക്രമണം

ജറൂസലം: സൗദി അറേബ്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്ര മധ്യേ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച്​ ലൈബീരിയൻ പതാക നാട്ടിയ കാർഗോ കപ്പലിനു നേരെ മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായേൽ. നേരത്തേ ഇസ്രായേൽ വ്യവസായിയുടെ ഉടമസ്​ഥതയിലുള്ളതായിരുന്നു കപ്പൽ.

ആക്രമണത്തിൽ നിന്ന്​ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട കപ്പൽ ലക്ഷ്യസ്​ഥാനത്തേക്ക്​ യാത്ര തുടർന്നതായും ലബനീസ്​, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.ആക്രമണം നടത്തിയതിന്​ പിന്നിൽ ഇറാനാണോ എന്ന അന്വേഷണത്തിലാണ്​ ഇറാൻ പ്രതിരോധ മന്ത്രാലയം.

സി.എസ്​.എ.വി ടിൻഡൽ എന്ന കപ്പൽ നേരത്തേ ഇസ്രായേൽ വ്യവസായി ഇയാൽ ഓഫറി​െൻറ ലണ്ടൻ ആസ്​ഥാനമായുള്ള കമ്പനിയുടെ ഉടമസ്​ഥതയിലായിരുന്നു. ആക്രമണത്തിൽ നിന്ന്​ രക്ഷപ്പെട്ട കപ്പൽ ദുബൈ തീരത്ത്​ എത്തി.

Tags:    
News Summary - cargo ship previously owned by Israel attacked in Indian Ocean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.