യാംഗോൻ: മ്യാന്മറിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട നേതാവ് ഓങ് സാങ് സൂചിക്കെതിരെ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ് കൃത്രിമക്കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു. 2020 നവംബറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
കമീഷൻ നടപടി സൂചിയുടെ നാഷനൽ ലീഗ് ഫോർ െഡമോക്രസി പാർട്ടി പിരിച്ചു വിടുന്നതിലേക്കും സൂചിയുടെ തെരഞ്ഞെടുപ്പ് അയോഗ്യതയിലേക്കും നയിച്ചേക്കും. സൈനിക നേതൃത്വം വാഗ്ദാനം ചെയ്ത തെരഞ്ഞെടുപ്പിന് സമയം അടുത്തുകൊണ്ടിരിക്കെയാണ് സൂചിക്കെതിരായ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.