സിറിയക്കുനേരെ ഇസ്രായേൽ ആക്രമണം; സൈനികരുൾ​പെടെ നിരവധി മരണം


ഡമസ്​കസ്​: സിറിയയെ ലക്ഷ്യമിട്ട്​ ഇസ്രായേൽ ആക്രമണം. കിഴക്കൻ സിറിയയിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഏഴു സൈനികരുടെയും 16 പോരാളികളുടെയും മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 2018നു ശേഷം ആദ്യമായാണ്​ രാജ്യത്തിനു മേൽ ഇത്ര ഭീതിദമായി ഇസ്രായേൽ തീ തുപ്പുന്നത്​.

ദെയ്​ർ അൽസൂർ മുതൽ ബൂകമാൽ മരുഭൂമി വരെ നീണ്ടുനിൽക്കുന്ന നിരവധി പ്രദേശത്തായി 18 ആക്രമണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ഹിസ്​ബുല്ല, ഇറാൻ- അഫ്​ഗാൻ വംശജരായ പോരാളികൾ എന്നിവരുടെ സാന്നിധ്യമുള്ള മേഖലകളിലാണ്​ ആക്രമണമുണ്ടായത്​. സൈനികരും മിലീഷ്യകളുമായി 28 പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തി​െൻറ സഹായത്തോടെയാണ്​ ആക്രമണമുണ്ടായതെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. സിറിയയിലെ നിരവധി വെയർഹൗസുകൾ ആക്രമണത്തിൽ തകർന്നു. സിറിയയിലെ ഇ​റാൻ സംഭരണ കേന്ദ്രത്തെ ലക്ഷ്യമി​ട്ടെന്നാണ്​ വിശദീകരണം. എന്നാൽ, ഇസ്രായേൽ ഇതുസംബന്ധിച്ച്​ പ്രതികരിച്ചിട്ടില്ല. ഒരാഴ്​ചക്കിടെ രണ്ടാം തവണയാണ്​ സിറിയയിൽ ഇ​സ്രായേൽ ആക്രമണം നടത്തുന്നത്​. ഇറാനെ സിറിയയുമായും ഇറാഖുമായും ബന്ധപ്പെടുത്തുന്ന ഇടനാഴിയായാണ്​ മേഖല അറിയപ്പെടുന്നത്​.

2020ൽ മാരതം മേഖലയിലെ 50 ഇടത്താണ്​ ഇസ്രായേൽ ആക്രമണം നടത്തിയത്​. 2011ൽ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം ഇത്​ നൂറുകണക്കിന്​ വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.