പാരിസ്: പാരിസിനെ നടുക്കിയ 2015 ജനുവരിയിലെ ഭീകരാക്രണ കേസിൽ 14 പ്രതികൾക്കെതിെര വിചാരണക്ക് തുടക്കമായി. പ്രവാചക കാർട്ടൂൺ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ആക്ഷേപഹാസ്യ മാഗസിൻ ഷാർലി എബ്ദോയുടെ ഒാഫിസിലും പാരിസിെൻറ പ്രാന്തപ്രദേശത്തെ ജൂത സൂപ്പർ മാർക്കറ്റിലും ആക്രമണം നടത്തി 17 േപരെ വധിച്ച കേസിലാണ് ബുധനാഴ്ച വിചാരണ തുടങ്ങിയത്.
14 പേരിൽ 11 പ്രതികളാണ് കോടതിയിൽ ഹാജരായത്. മൂന്നുപേർ സിറിയയിലോ ഇറാഖിലോ ഒളിവിലാണ്. അക്രമികൾക്ക് ആയുധവും മറ്റ് സഹായങ്ങളും നൽകിയെന്ന കുറ്റമാണ് 14 പേർക്കെതിരെയും ചുമത്തിയത്. ബുധനാഴ്ച കോടതിയിൽ ഹാജരായ 11 പേരും തങ്ങളുടെ പേരും േജാലിയും അടക്കം പ്രാഥമിക വിവരങ്ങളാണ് നൽകിയത്. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി തയാറാണെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തുതന്നെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. നവംബർ വരെ തുടരുന്ന വിചാരണയിൽ 200 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽനിന്നും തെളിവെടുക്കും.
2015 ജനുവരി ഏഴിന് ഷാർലി എബ്ദോ ഒാഫിസുകളിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായ സഹോദരങ്ങൾ നടത്തിയ വെടിവെപ്പിൽ എഡിറ്ററും പ്രമുഖ കാർട്ടൂണിസ്റ്റുകളും അടക്കം 12 പേരും 2015 ജനുവരി ഒമ്പതിന് ആക്രമണത്തിെൻറ സൂത്രധാരൻ സൂപ്പർ മാർക്കറ്റിലുള്ളവരെ ബന്ദികളാക്കി നടത്തിയ ആക്രമണത്തിൽ നാലുപേരുമാണ് കൊല്ലപ്പെട്ടത്. ഇതിനിടയിൽ വനിത പൊലീസ് ഒാഫിസറെയും വെടിവെച്ചുകൊന്നിരുന്നു. വിചാരണ ആരംഭിക്കുന്നതിെൻറ ഭാഗമായി വിവാദമായ പ്രവാചക കാർട്ടൂണുകൾ ഷാർലി എബ്ദോ കഴിഞ്ഞ ദിവസം പുനഃപ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.