കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ കുട്ടികൾ പട്ടിണി കിടന്ന് വലയുകയാണെന്ന് യു.എൻ. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളും സമാന അവസ്ഥ അനുഭവിക്കാൻ സാധ്യതയുണ്ടെന്നും യു.എൻ മുന്നറിയിപ്പു നൽകി. ആഹാര സാധനങ്ങൾക്ക് വില കുത്തനെ വർധിച്ചതോടെ കുടുംബങ്ങൾ ഭക്ഷണം ഒഴിവാക്കുകയാണെന്ന് യു.എൻ ചിൽഡ്രൻസ് ഏജൻസി ദക്ഷിണേഷ്യൻ മേധാവി ജോർജ് ലാര്യ അദ്ജി പറയുന്നു.
കുട്ടികൾ വിശന്നാണ് ഉറങ്ങാൻ പോകുന്നത്. എപ്പോഴാണ് ഇനി ഭക്ഷണം കിട്ടുക എന്ന് അവർക്ക് ഉറപ്പുമില്ല.-അദ്ജി ചൂണ്ടിക്കാട്ടി. ശ്രീലങ്ക മറ്റു രാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം വിലയിരുത്തി. പട്ടിണിയിൽ വലയുന്ന കുട്ടികളുടെ വിശപ്പ് മാറ്റാനായി ശ്രീലങ്കക്ക് അടിയന്തരമായി 2.5 കോടി ഡോളറിന്റെ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
രാജ്യത്തെ കുട്ടികളിൽ വർധിച്ചു വരുന്ന പോഷകാഹാരദൗർലഭ്യം പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാരും സഹായം തേടിയിട്ടുണ്ട്. 2021 ലെ കണക്കനുസരിച്ച് 570,000 കുട്ടികളിൽ 127,000 കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.