ബെയ്ജിങ്: ടിക്ടോക്കിനു മേൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തുന്നത് ഗുണ്ടപ്രവർത്തനമാണെന്ന് ചൈന. ടിക്ടോക്കിെൻറ അമേരിക്കയിലെ പ്രവർത്തനങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ആറ് ആഴ്ച സമയം നൽകിയ ട്രംപിെൻറ നടപടി വിപണി സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും ലോക വ്യാപാര സംഘടനയുടെ തുറന്നതും സുതാര്യവും വിവേചന രഹിതവുമായ നയങ്ങൾക്കും എതിരാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
ടിക്ടോക് കൈമാറൽ ചെലവിെൻറ ഒരു വിഹിതം അമേരിക്കൻ ട്രഷറിക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വിൽപന സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തിൽ ഒരു വിഹിതം അമേരിക്കക്ക് അവകാശപ്പെട്ടതാെണന്നും ട്രംപ് പറഞ്ഞു.
അതേസമയം, രണ്ട് സ്വകാര്യ കമ്പനികൾ തമ്മിെല ഇടപാടിൽ സർക്കാർ എങ്ങനെ വിഹിതം ആവശ്യപ്പെടുമെന്ന് നിയമവിദഗ്ധർ ചോദിക്കുന്നു. ഭീഷണിപ്പെടുത്തി വില കുറച്ച് വിൽക്കാൻ നിർബന്ധിച്ച ശേഷം പ്രതിഫലം ആവശ്യപ്പെടുന്നത് മാഫിയക്ക് സമാനമായ സ്വഭാവമാണെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ടെക്നോളജി റിവ്യൂ മാഗസിൻ റിപ്പോർട്ടറായ ചാർലോെട്ട ജീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.