ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും പങ്കാളികളാണെന്നും ശത്രുക്കളല്ലെന്നും ഷി ജിൻപിങ് പറഞ്ഞു.
അതേസമയം, ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതായും അവ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, ഇരുപക്ഷത്തിനും ഗുണമുള്ള സഹകരണം തുടങ്ങിയ തത്ത്വങ്ങളിലൂന്നി പ്രവർത്തിക്കും. -ഷി ജിൻപിങ് പറഞ്ഞു.
തർക്കവിഷയങ്ങളിലടക്കം ചൈനയുമായി ചർച്ച നടത്താൻ അമേരിക്കൻ ഭരണകൂടം തയാറാണെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. തായ്വാന് അമേരിക്ക 800 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത് ചൈനയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ ചൈന സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.