സ്റ്റോക്ഹോം: ഏഷ്യയിൽ റഷ്യ, ചൈന സൈനിക സഹകരണം വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ സുരക്ഷ സാഹചര്യത്തെ ഇന്തോ-പസിഫിക് മേഖലയുടെ സുരക്ഷ സാഹചര്യങ്ങളിൽനിന്ന് വേറിട്ടു കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെയും ഇന്തോ-പസിഫിക് മേഖലയിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറതന്നെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം തകർത്തതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇതിനോട് പ്രതികരിക്കണം. അല്ലാത്തപക്ഷം, മറ്റു മേഖലകളിലും സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.