ബീജിങ്: ചൈനയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വിവിധ പ്രവിശ്യകളിലെ കോവിഡ് രോഗികളുടെ എണ്ണം 2020 മാര്‍ച്ചിലേതിനൊപ്പമെത്തി.
223 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, തിങ്കളാഴ്ച തുറമുഖ നഗരമായ ടിയാന്‍ജിനില്‍ 80 പേര്‍ രോഗികളായി. വ്യവസായ കേന്ദ്രമായ ഗ്വാങ്ഡോങ്ങില്‍ ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ ഒമ്പത് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹെനാന്‍ പ്രവിശ്യയില്‍ 68 പേര്‍ക്കും രോഗം ബാധിച്ചു. ഏറെ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതോടെ ഴുഹായ് നഗരം വിട്ട് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വിവിധ പ്രവിശ്യകളില്‍ ഭാഗിക ലോക്ഡൗണും കൂട്ട കോവിഡ് പരിശോധനയും നടപ്പാക്കുകയാണ്.
വിന്റര്‍ ഒളിമ്പിക്‌സിന് വെറും മൂന്ന് ആഴ്ച മാത്രം ശേഷിക്കെയാണിത്. പൊതുജനങ്ങള്‍ക്ക് ഒളിമ്പിക്‌സിന് ടിക്കറ്റ് നല്‍കാനുള്ള തീരുമാനം ഇതോടെ ചൈന പിന്‍വലിച്ചിരിക്കുകയാണ്. ക്ഷണിതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ വേദിയിലേക്ക് പ്രവേശനം.
ഒരു കോവിഡ് കേസ് പോലും പാടില്ലെന്ന കര്‍ശന നയത്തില്‍ ചൈന സ്വീകരിച്ച കടുത്ത സമീപനങ്ങള്‍ വിമര്‍ശനങ്ങളും ക്ഷണിച്ച് വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.