ചൈനീസ് പ്രതിരോധ മന്ത്രിയെ ‘കാണാനില്ല’; ചോദ്യങ്ങളുമായി യു.എസ് നയതന്ത്രജ്ഞൻ

ബെയ്ജിങ്: ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലാത്തതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെ ജപ്പാനിലെ യു.എസ് സ്ഥാനപതിയുടെ സമൂഹമാധ്യമ പോസ്റ്റ് ചർച്ചയാവുന്നു. ‌ലീ ഷാങ്ഫു ചൈനയിൽ വീട്ടുതടങ്കലിലാണോയെന്ന ചോദ്യമാണ് യു.എസ് സ്ഥാനപതി റാം ഇമ്മാനുവൽ സമൂഹമാധ്യമത്തിലൂടെ ഉയർത്തിയത്. ചൈനയുടെ വിദേശകാര്യ വകുപ്പോ പ്രതിരോധ മന്ത്രാലയമോ ഇതിനോടു പ്രതികരിച്ചിട്ടില്ല.

ആഗസ്ത് 29ന് ബെയ്ജിങിൽ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഫോറത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. വിയറ്റ്നാമിലേക്കു നടത്താനിരുന്ന യാത്രയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇപ്പോൾ, സിംഗപ്പുർ നാവികസേനാ മേധാവിയുമായി നടത്താനിരുന്ന യോഗത്തിൽനിന്നും അദ്ദേഹം വിട്ടുനിന്നതിനെ തുടർന്നാണ് വീട്ടുതടങ്കലിൽ ആയതുകൊണ്ടാണോ എന്ന സംശയം യു.എസ് സ്ഥാനപതി ഉന്നയിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് ലീ  പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ചൈനയിൽ അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രിയാണ് ലീ ഷാങ്ഫു. നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായിരുന്നു. ഉന്നതരെ കാണാതാകുന്ന രീതി കാലങ്ങളായി ചൈനയിലുണ്ട്. രാഷ്ട്രീയക്കാർക്കു കൂടാതെ സമ്പന്ന വ്യവസായികളും കായികതാരങ്ങളും ഇങ്ങനെ കാണാതായി തിരിച്ചുവന്നവരുടെ പട്ടികയിലുണ്ട്.

Tags:    
News Summary - China defence minister under investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.