വൂഹാൻ: ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) വിദഗ്ധരുടെ സന്ദർശനത്തോടനുബന്ധിച്ച് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ചൈനീസ് അധികൃതർ നീക്കംചെയ്തതായി വൂഹാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ. വൂഹാനിലെ കോവിഡ് ഉത്ഭവത്തെ കുറിച്ച് പഠിക്കാനാണ് ഡബ്ല്യു.എച്ച്.ഒ സംഘം എത്തിയത്.
വൈറസ് പടർന്നുപിടിക്കുന്നത് തടയാൻ ചൈനീസ് ഭരണകൂടത്തിെൻറ ഭാഗത്തുണ്ടായ വീഴ്ചകളെ കുറിച്ച് സമൂഹ മാധ്യമം വഴി പങ്കുവെക്കാൻ നിരവധി ആളുകളാണ് മുന്നോട്ടുവന്നത്. എന്നാൽ അധികൃതരുടെ ഇടപെടലോടെ അതില്ലാതാവുകയായിരുന്നു. കോവിഡ് ബാധിതരുടെ നൂറോളം കുടുംബങ്ങൾ ഒരുവർഷമായി ഉപയോഗിച്ചിരുന്ന വീ ചാറ്റ് അക്കൗണ്ടുകൾ ആണ് 10ദിവസം മുമ്പ് ഒരു വിശദീകരണവും നൽകാതെ ഡിലീറ്റ് ചെയ്തത്.
കുടുംബാംഗങ്ങൾ ഡബ്ല്യു.എച്ച്.ഒ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുമോ എന്നുപേടിച്ചാണിതെന്ന് കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധു ചൂണ്ടിക്കാട്ടി. ജനുവരി 14നാണ് ഡബ്ല്യൂ.എച്ച്.ഒ സംഘം വൂഹാനിലെത്തിയത്. കോവിഡ് സംബന്ധിച്ച വിവരങ്ങൾ ചൈന രഹസ്യമാക്കുന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.