വാഷിങ്ടൺ: ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ടോക്കിയോയിൽ നടന്ന അമേരിക്ക, ആസ്ത്രേലിയ, ജപാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിന് ശേഷം അമേരിക്കയിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് േപാംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകത്തെ നാല് വലിയ ജനാധിപത്യ രാജ്യങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർടി ഉയർത്തുന്ന ഭീഷണിയുടെ നിഴലിലാണ്. നമ്മുടെ മേൽ കടന്നുകയറാൻ കമ്യൂണിസ്റ്റ് പാർടിയെ പാശ്ചാത്യ രാജ്യങ്ങൾ അനുവദിച്ചു. നമ്മുടെ ബൗദ്ധിക ശക്തിയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും അപഹരിക്കുന്നതിന് മുൻ യു.എസ് ഭരണകൂടം ചൈനക്ക് മന്നിൽ കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
ചൈനയുടെ ഭീഷണി പ്രതിരോധിക്കാൻ ഇൗ നാല് രാജ്യങ്ങൾ ചേർന്ന് ചില നയങ്ങളും ധാരണകളും വികസിപ്പിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട്്. ഇൗ യുദ്ധത്തിൽ അമേരിക്ക തങ്ങൾക്കൊപ്പം നിൽക്കണമെന്നും പങ്കാളിയാവണമെന്നും അവർ ആഗ്രഹിക്കുന്നു. ഇന്ത്യയാകെട്ട, വടക്കു കിഴക്കൻ അതിർത്തിയിൽ ചൈനയുമായി നേരിട്ടു ഏറ്റുമുട്ടി. ഇപ്പോൾ ചൈന അവിടെ വൻ തോതിൽ സൈനിക വിന്യാസം നടത്തുകയാണെന്നും യു.എസ് വിദേശ കാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ലോകം ഉണർന്നിരിക്കുന്നു. ഒഴുക്കിെൻറ ഗതി മാറിയിരിക്കുന്നു. ചൈനയുടെ ഭീഷണി നേരിടാൻ ഡോണൾഡ് ട്രംപിെൻറ നേതൃത്വത്തിൽ പുതിയ സഖ്യം രൂപപ്പെടുത്തിയാതായി പോംപിയോ പറഞ്ഞു. അമേരിക്ക, ആസ്ത്രേലിയ, ജപാൻ, ഇന്ത്യ ചതുർ രാഷ്ട്ര സുരക്ഷ കൂട്ടായ്മ ക്വാഡ് എന്നാണ് അറിയപ്പെടുന്നത്. അതിനിടെ, യഥാർത്ഥ നിയന്ത്രണ രേഖ കൈവശപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട് ഒബ്രിയൻ നേരത്തെ ചുണ്ടിക്കാട്ടിയിരുന്നു. സംഭാഷണങ്ങളും ഉടമ്പടികളും കൊണ്ട് ചൈനയെ പിന്തിരിപ്പിക്കാനാവില്ല. നിർണായകമായ തീരുമാനങ്ങളാണ് വേണ്ടത്. ഹുവായിയുടെ കാര്യത്തിൽ ട്രംപ് കൈകൊണ്ട തീരുമാനം അതിെൻറ ഉദാഹരണമാണെന്ന് ഒബ്രിയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.