ബീജിങ്: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021ല്‍ ചൈന പിടികൂടിയത് 1,03,000 പേരെ. 62,000ത്തിലേറെ കേസുകളിലാണിത്. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
പണം വാങ്ങി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യല്‍, ഓണ്‍ലൈന്‍ റിവ്യൂകള്‍ക്കായി വ്യാജ കണക്ക് സൃഷ്ടിക്കല്‍ തുടങ്ങിയ നിയമവിരുദ്ധമായ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് 2000ത്തിലധികം പേരെ പിടികൂടിയതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
60 ലക്ഷത്തിലേറെ ഓണ്‍ലൈന്‍ പെയ്ഡ് പോസ്റ്റിങ് അക്കൗണ്ടുകളും 1200ലേറെ വെബ്‌സൈറ്റുകളും പൂട്ടിച്ചു. ഓണ്‍ലൈന്‍ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് 1700 പേരെയും പിടികൂടി.
നിരീക്ഷണ ഉപകരണങ്ങള്‍ രഹസ്യമായി സ്ഥാപിച്ചതിന് 783 പേര്‍ കസ്റ്റഡിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.