സമർഖണ്ഡ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതിയുടെ ഭാഗമായി പാകിസ്താനിലുള്ള ചൈനക്കാർക്ക് സുരക്ഷയൊരുക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
ചൈന പ്രസിഡന്റ് ഷി ജിൻപിങ്, ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇരു രാജ്യങ്ങളും റെയിൽവേ, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളുടെ വികസനത്തിനും സഹകരണത്തിനും കരാറുകൾ ഒപ്പിട്ടു. പാകിസ്താനിലെ തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണത്തിന് ചൈനീസ് പൗരന്മാർ ഇരയാകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.