ജനീവ: ചൈന കൃത്യമായ കോവിഡ് വിവരങ്ങൾ യഥാസമയം പങ്കുവെക്കണമെന്ന് ലോകാരോഗ്യസംഘടന നിർദേശം നൽകി. കോവിഡ് ബാധിതർ, ചികിത്സയിലുള്ളവർ, ഗുരുതരാവസ്ഥയുള്ളവർ, മരണം എന്നിവയുടെ വ്യക്തമായ കണക്ക് സുതാര്യമായി പങ്കുവെക്കണം. പ്രതിരോധ കുത്തിവെപ്പിന്റെ വിവരവും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ, യു.എസ്, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽനിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ കുറിച്ച വ്യക്തമായ കണക്കുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സ്വാഭാവികമാണെന്ന് ലോകാരോഗ്യസംഘടന മേധാവി തെദ്രൂസ് ഗബ്രിയെസൂസ് ഇതിനോട് പ്രതികരിച്ചു. കോവിഡ് സംബന്ധിച്ച് ചൈന നൽകുന്ന വിവരങ്ങളുടെ സത്യാവസ്ഥയിൽ അമേരിക്ക ഉൾപ്പെടെ സംശയംപ്രകടിപ്പിച്ചു. രാജ്യത്ത് കോവിഡ് കുറഞ്ഞുവരുന്നതായാണ് ഔദ്യോഗിക കണക്കുകൾ. പരിശോധന നടത്താത്തതിനാലാണ് ഇതെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.