ബെയ്ജിങ്: തായ്വാെൻറ എംബസി തുറക്കാൻ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ബാൾട്ടിക് രാജ്യമായ ലിത്വേനിയയുമായി നയതന്ത്രബന്ധം അംബാസഡർ തരത്തിലേക്ക് തരംതാഴ്ത്തി ചൈന. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തായ്വാൻ വിഷയത്തിൽ ചൈനയുടെ ആധിപത്യം ലിത്വേനിയ അവഗണിച്ചതായി വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എത്രയും പെട്ടെന്ന് ലിത്വേനിയ തെറ്റുതിരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനയുടെ തീരുമാനത്തിൽ ലിത്വേനിയ വിദേശകാര്യമന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.