ബെയ്ജിങ്: ആണവശേഷിയുള്ള ഹൈപർ സോണിക് മിസൈൽ പരീക്ഷിച്ച് ചൈന. കഴിഞ്ഞ ആഗസ്റ്റിൽ ചൈന മിസൈൽ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇക്കാര്യം യു.എസ് ഇൻറലിജൻസ് വൃത്തങ്ങൾ അറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ചൈനീസ് സൈന്യം ഹൈപർ സോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും ലക്ഷ്യസ്ഥാനത്തെത്തും മുേമ്പ കടലിൽ പതിച്ചെന്നുമാണ് ലഭ്യമായ വിവരം.
മിസൈൽ ലക്ഷ്യം കണ്ടില്ലെങ്കിലും ചൈനയുടെ നീക്കം യു.എസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ശബ്ദത്തേക്കാൾ അഞ്ചിരട്ടിയാണ് ഹൈപർ സോണിക് മിസൈലുകളുടെ വേഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.