ബെയ്ജിങ്: ചൈനയിൽ പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ രാഷ്ട്രീയചിന്ത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു.ചൈനീസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൗമാരക്കാരിൽ മാർക്സിസ്റ്റ് വിശ്വാസത്തിെൻറ അടിത്തറ പാകാൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രൈമറിതലം തൊട്ട് സർവകലാശാല തലം വരെ ഷിയുടെ ചിന്തകൾ പഠിപ്പിക്കാനാണ് തീരുമാനം.
ഷിയുടെ ലേഖനങ്ങളിൽനിന്നും പ്രസംഗങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഷി ജിൻപിങ് ചിന്ത എന്നറിയപ്പെടുന്നത്. 2017ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19ാം നാഷനൽ കോൺഗ്രസിലാണ് ഇതിനെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. 2018ൽ ഷിയുടെ ചിന്തകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഷി ചിന്തയെക്കുറിച്ച് പഠിക്കാൻ 20 സർവകലാശാലകൾ ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.