ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇറാൻ സന്ദർശിക്കും. വ്യാഴാഴ്ച അദ്ദേഹത്തെ ഫോണിൽ വിളിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചു. മൂന്നു ദിവസത്തെ ചൈനീസ് സന്ദർശനത്തിനിടയിലാണ് ഇബ്രാഹിം റഈസി ഷി ജിൻപിങ്ങിനെ ഇറാനിലേക്ക് ക്ഷണിച്ചത്.
അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഇറാനുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ശക്തികൾ ഇടപെടുന്നതിനെ ചൈന എതിർക്കുമെന്ന് ഷി ജിൻപിങ് പറഞ്ഞു. ഇ-കോമേഴ്സ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.