ബീജിങ്: ആഗോളതലത്തിൽ ശീതയുദ്ധം തിരിച്ചു വരുന്നുവെന്ന മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ്പിങ്. ശീതയുദ്ധകാലത്തുണ്ടായിരുന്ന പ്രശ്നങ്ങളിലേക്ക് ഏഷ്യ-പസഫിക് മേഖല ഒരിക്കലും തിരിച്ചു പോകരുതെന്നും ചൈനീസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഷീ ജിങ്പിങ്ങിന്റെ പരാമർശം.
ന്യൂസിലാൻഡിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷൻ സമ്മേളനത്തിലാണ് ഷീയുടെ നിർണായക പരാമർശം. ആശയങ്ങളുടേയും പേരിൽ അതിർവരമ്പുകൾ നിർണയിക്കരുത്. ചെറിയ ഭൂപ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന വൃത്തങ്ങൾ വരക്കരുതെന്നും അത്തരം ശ്രമങ്ങൾ പരാജയപ്പെടുമെന്നും ഷീ ജിങ്പിങ് പറഞ്ഞു.
ചൈനക്കെതിരെ മേഖലയിലെ ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി യു.എസ് കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമർശിച്ചാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.