വീണ്ടും കോവിഡ്; ചൈനീസ് നഗരം അടച്ചിട്ടു

ബെയ്ജിങ്: വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിന്‍ അടച്ചു. ബുധനാഴ്ച മൂന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നടപടി.

9.5 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹര്‍ബിന്‍. കൂട്ട കോവിഡ് പരിശോധന അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍, പാര്‍ലറുകള്‍, ജിം, തിയറ്റര്‍ എന്നിവ അടച്ചിടാനും നിര്‍ദേശം നല്‍കി.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Chinese city shuts down over new Covid outbreak worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.