ബെയ്ജിങ്: ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ചൊവ്വാഴ്ച റഷ്യ, ബെലറൂസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. 11ാമത് മോസ്കോ അന്താരാഷ്ട്ര സുരക്ഷാസമ്മേളനത്തിൽ സംബന്ധിക്കാനാണ് പ്രധാനമായി അദ്ദേഹം പോകുന്നത്. ബെലറൂസ് റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ്.
കഴിഞ്ഞ ഏപ്രിലിലും അദ്ദേഹം മോസ്കോ സന്ദർശിച്ചിരുന്നു. സാമ്പത്തിക സൈനികമേഖലയിൽ ചൈനയും റഷ്യയും തമ്മിലുള്ള സഹകരണത്തിന് അതിരുകളില്ലെന്ന് നേരത്തെ ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷവും ഇതിന് മാറ്റമുണ്ടായിട്ടില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ഒക്ടോബറിൽ ചൈന സന്ദർശിക്കും. അതേസമയം, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എന്തെങ്കിലും ഫോർമുല ചൈന സമർപ്പിക്കുമോ എന്നും അന്താരാഷ്ട്രസമൂഹം ഉറ്റുനോക്കുന്നു. അത്തരത്തിൽ ചില സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.