ചൈനീസ് വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ

കൊളംബോ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതി​ന്‍റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ശ്രീലങ്കയിലെത്തി. ​ലങ്കയിലെ ഉന്നതനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

ശ്രീലങ്കയുടെ കടബാധ്യത ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ വന്നു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം തുടങ്ങിയതി​ന്‍റെ 65ാം വാർഷികം കൂടിയാണിത്. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് ലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Chinese foreign minister hold talks with Sri Lankan Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.