കാഠ്മണ്ഡു: ചൈന അതിർത്തി കൈയേറിയതിനെതിരെ നേപ്പാൾ ജനതയുടെ പ്രതിഷേധം. നേപ്പാളിലെ ഹംല ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് 11ഓളം െകട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതിനെതിരെയാണ് പ്രതിഷേധം.
കാഠ്മണ്ഡുവിലെ ൈചനീസ് എംബസിക്ക് മുമ്പിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. ചൈന പുറത്തുപോകുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. കൈലാസ കൊടുമുടിയോട് ചേർന്നാണ് നിർമാണം.
ചൈന രഹസ്യമായി ഹംല ജില്ലയിൽ കെട്ടിടങ്ങൾ നിർമിച്ചതായും നേപ്പാളി ജനതയെ അവിടേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ് പ്രകോപനം സൃഷിക്കുകയാെണന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്ലക്കാർഡുകൾ ഉയർത്തി ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് നേപ്പാൾ ജനത പ്രതിഷേധിച്ചതായി നേപ്പാളിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സ്ഥിരീകരിച്ചു. അതേസമയം നേപ്പാളിെൻറ അനുമതിയില്ലാതെ ഒമ്പത് കെട്ടിടങ്ങളാണ് ചൈന നിർമിച്ചതെന്ന് പറയുന്നു. നേപ്പാൾ അതിർത്തിയിൽ രണ്ടുകിലോമീറ്ററോളം കൈയേറിയാണ് കെട്ടിട നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.