18 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ പുതിയ സ്ഥാനപതിയെ നിയമിച്ച് ചൈന

ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ പുതിയ സ്ഥാനപതിയെ നിയമിച്ച് ചൈന. മുതിർന്ന ഉദ്യോഗസ്ഥൻ ഷൂ ഫീങ്ങിനെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് നിയമിച്ചത്. ലഡാക്കിലെ ഏറ്റുമുട്ടലുകളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും 18 മാസത്തെ ഇടവേളക്കും ശേഷമാണ് ചൈനയുടെ നടപടി. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നില്ലെങ്കിലും ചൈനയുടെ വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലും റൊമാനിയയിലും ചൈനയുടെ സ്ഥാനപതിയായിരുന്നു 60കാരനായ ഷൂ ഫീങ്.

സൺ വീദോങ് ആയിരുന്നു നേരത്തെ ഇന്ത്യയിലെ ചൈനയുടെ സ്ഥാനപതി. 2022 ഒക്ടോബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. ഇന്ത്യയിൽ നിയമിതനാവുന്നതിന് മുമ്പ് അദ്ദേഹം പാകിസ്ഥാനിൽ സ്ഥാനപതിയായിരുന്നു.

നീണ്ടുനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാൻ ചൈനയും ഇന്ത്യയും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ സ്ഥാനപതിയുടെ നിയമനം. ഇരുപക്ഷവും സൈനിക തലവന്മാരുടെ നേതൃത്വത്തിൽ 21 തവണ ചർച്ചകൾ നടത്തി.

Tags:    
News Summary - Chinese President Xi appoints Xu Feihong as new envoy to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.