ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ പള്ളികളിൽ നടന്ന വെടിവയ്പ്പിൽ കൊലയാളിയായ യുവാവ് കഴിയുന്നത്രപേരെ കോല്ലാൻ ലക്ഷ്യമിട്ടിരുന്നതായി കോടതി. അതോടൊപ്പം ഇയാൾ മൂന്നാമത്തെ പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും കോടതി കണ്ടെത്തി.
വൻ സുരക്ഷയിലാണ് കൊലയാളിയായ 29കാരൻ ബ്രെൻറൻ ടറൻറിനെ കോടതിയിൽ ഹാജരാക്കിയത്. 2019 മാർച്ച് 15ന് നടന്ന കൂട്ടക്കുരുതിയിൽ 51 പേരെ കൊന്നതായി പ്രതി കോടതിയിൽ സമ്മതിച്ചു. മറ്റൊരു 40 പേരെ കൊല്ലാൻ ശ്രമിച്ചതായും തീവ്രവാദക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളെ ആക്രമിച്ച ശേഷം സമാനമായ ആക്രമണം നടത്താൻ ആഷ്ബർട്ടണിലേക്ക് പോകുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ആക്രമണത്തിനുശേഷം പോലീസ് ചോദ്യം ചെയ്യലിൽ 'എനിക്ക് കഴിയുന്നത്ര ആളുകളെ കൊല്ലാനാണ് രണ്ട് പള്ളികളിലേക്കും പോയത്'എന്ന് ടാരൻറ് പറഞ്ഞതായി ക്രൗൺ പ്രോസിക്യൂട്ടർ ബർണാബി ഹാവെസ് പറഞ്ഞു, മുസ്ലീംഗളിലും യൂറോപ്യൻ ഇതര കുടിയേറ്റക്കാരിലും ഭയം വളർത്താനാണ് പ്രതി ഉദ്ദേശിച്ചതെന്നും തെൻറ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളാൽ പ്രചോദിതമായാണ് ടാരൻറ് പ്രവർത്തിച്ചതെന്നും കോടതി കെണ്ടത്തിയിട്ടുണ്ട്.
ആക്രത്തെിൽനിന്ന് രക്ഷപ്പെട്ടവരിൽ ചിലർ കോടതിമുറിയിൽ നിറകണ്ണുമായാണ് നിന്നത്. ചിലർ പ്രതി ടാരൻറുമായി നേരിട്ട് സംസാരിച്ചു. വെടിവയ്പ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിം പിതാവിെൻറ കാലിൽ പറ്റിപ്പിടിച്ചിരിക്കവെയാണ് വെടിയേറ്റ് മരിച്ചതെന്ന് കോടതിയിൽ ദൃക്സാക്ഷികൾ െവളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.