കെയ്റോ: ബന്ദിമോചനവും വെടിനിർത്തലും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ ഈജിപ്തിലെത്തി. ഹമാസ് പിടികൂടിയ ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം താൽക്കാലികമായി നിർത്തുന്നതിനുമുള്ള സന്ധി തയാറാക്കാനാണ് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കെയ്‌റോയിലെത്തിയത്.
റഫയിലെ അഭയാർഥികളായ 14ലക്ഷം മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്താതെ ഇസ്രായേൽ കരയുദ്ധം നടത്തുന്നതിനെതിരെ യു.എസും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം.
ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തറും ഈജിപ്തും മധ്യസ്ഥരായി ചർച്ചകൾ തുടരുകയാണ്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തിയിരുന്നു. അതിനിടെ, റഫയിൽ ആക്രമണം നടത്തിയാൽ ബന്ദിമോചനം സംബന്ധിച്ച എല്ലാ ചർച്ചകളും നിലക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.