Representative Image
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ല ഗവര്‍ണര്‍ ഖുദാബാദ് ത്വയ്യിബ് പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.
താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് അബ്കമരി ഗവര്‍ണര്‍ പറഞ്ഞെങ്കിലും, ആരും ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം 10 പ്രവിശ്യകളിലെങ്കിലും സുരക്ഷാ സേനയും താലിബാനും ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.