വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ ഇഡാഹോയിലെ സ്കൂളിൽ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പിൽ രണ്ടു സഹപാഠികളുൾപെടെ മൂന്നു പേർക്ക് പരിക്ക്. സ്കൂൾ അധ്യാപികയെത്തി തോക്ക് തട്ടിപ്പറിച്ചത് ദുരന്തമൊഴിവാക്കി. ആരുടെയും പരിക്ക് അതിഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിലും പുറത്തും പെൺകുട്ടി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പ്രകോപനത്തിന്‍റെ കാരണം വ്യക്തമല്ല. സ്കൂൾ ആരംഭിച്ചയുടനാണ് വെടിവെപ്പുണ്ടായത്. സ്വന്തം ബാഗിൽ കരുതിയിരുന്ന ഹാൻഡ്ഗൺ പുറത്തെടുത്ത് നിരന്തരം വെടിവെക്കുകയായിരുന്നു. കുട്ടിയെ കീഴ്പെടുത്തിയ ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി മറ്റുകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
െഫഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോക്കിന് ലൈസൻസ് ആവശ്യമില്ലാത്ത അമേരിക്കയിൽ വെടിവെപ്പ് സംഭവങ്ങൾ തുടരുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. അടുത്തിടെ ഇന്ത്യാനപോളിസ്, കാലിഫോർണിയ, കൊളറാഡോ, അറ്റ്ലാന്റ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ വെടിവെപ്പുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.