വാഷിങ്ടൺ: ലോക ജനസംഖ്യയുടെ 85 ശതമാനത്തെയും കാലാവസ്ഥ വ്യതിയാനം ഇതിനകം ബാധിച്ചുകഴിഞ്ഞതായി കണ്ടെത്തൽ. 1951 മുതൽ 2018 വരെ പുറത്തുവിട്ട പതിനായിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങൾ അരിച്ചുപെറുക്കി ഗവേഷക സംഘമാണ് നിർണായക കണ്ടെത്തൽ നടത്തിയത്.
മൊത്തം ജനസംഖ്യയുടെ 85 ശതമാനവും വസിക്കുന്ന 80 ശതമാനം മേഖലകളും കാലാവസ്ഥ വ്യതിയാനത്തിെൻറ പിടിയിലായതായി ഗവേഷകർ വ്യക്തമാക്കുന്നു. അന്തരീക്ഷ മർദം കുത്തനെ ഉയർന്നും മഴ കൂടിയും ഓരോ പ്രദേശവും വ്യത്യസ്ത രീതികളിലാണ് മാറിയ കാലാവസ്ഥയുടെ കെടുതികൾ അനുഭവിക്കുന്നത്. സമ്പന്ന രാജ്യങ്ങളിൽ ഇതുസംബന്ധിച്ച് എണ്ണമറ്റ പഠനങ്ങൾ നടന്നപ്പോൾ ദുർബല രാജ്യങ്ങളിൽ ഇത് നടക്കുന്നില്ല. ആഫ്രിക്കയിൽ താപ, മഴ നിലകളിലെ വ്യത്യാസങ്ങളും ഇതിെൻറ ഭാഗമാണ്. നിലവിൽ, കാലാവസ്ഥ വ്യതിയാനത്തിെൻറ ഏറ്റവും വലിയ ഇരകൾ വികസ്വര രാജ്യങ്ങളാണ്.
ഫോസിൽ ഇന്ധനങ്ങളാണ് കാലാവസ്ഥയുടെ ഏറ്റവും വലിയ അന്തകനെന്ന് പഠന റിപ്പോർട്ട് പറയുന്നു. ഈ വിഷയത്തിൽ കാര്യമാത്ര മാറ്റം വരുത്താനായാൽ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.