വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷനയങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച രാജ്യചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗക്കാരനായ വിദേശകാര്യ സെക്രട്ടറിയായിരുന്നു തിങ്കളാഴ്ച അന്തരിച്ച കോളിൻ പവൽ. നാലു ദശകം നീണ്ട പൊതുജീവിതത്തിനിടയിൽ അമേരിക്കയുടെ ഏറ്റവും സുപ്രധാന നീക്കങ്ങളിലെല്ലാം പവലിെൻറ കൈയൊപ്പും കണ്ടെത്താനാകും.
വിയറ്റ്നാം യുദ്ധകാലത്ത് സൈന്യത്തിൽ സജീവമായിരുന്ന കോളിൻ പവൽ പിന്നീട് റൊണാൾഡ് റീഗെൻറ സുരക്ഷ ഉപദേഷ്ടാവായി. ആ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരനായിരുന്നു പവൽ.
ജോർജ് ഡബ്ല്യു. ബുഷിെൻറ കാലത്താണ് ജോയൻറ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്നത്. 1989ൽ പാനമയെ ആക്രമിക്കാനും 1991ൽ ഇറാഖിനെതിരെ യുദ്ധം ചെയ്യാനും തീരുമാനമെടുത്തതിനു പിന്നിൽ പവലായിരുന്നു.
1993ൽ അദ്ദേഹം സൈന്യത്തിൽനിന്ന് വിരമിക്കുേമ്പാൾ പവൽ അമേരിക്കയിൽ ഏറ്റവും ജനസസമ്മതിയുള്ള വ്യക്തികളിലൊരായി മാറിക്കഴിഞ്ഞിരുന്നു. തികഞ്ഞ റിപ്പബ്ലിക്കനായ കോളിൻ പവൽ കറുത്ത വർഗക്കാരിൽനിന്നുള്ള ആദ്യ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടും എന്നുവരെ അന്ന് പ്രചാരണങ്ങളുണ്ടായി.
2001ൽ ജോർജ് ഡബ്ല്യു. ബുഷ് ഭരണത്തിൽ വിേദശകാര്യ സെക്രട്ടറിയായി. എന്നാൽ, ബുഷ് ഭരണത്തിലെ വൈസ് പ്രസിഡൻറ് ഡിക്ചെനിയുമായും പ്രതിരോധ സെക്രട്ടറി റംസ്ഫെൽഡുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സർക്കാറിെൻറ അവസാന നാളുകളിൽ പവൽ രാജിവെച്ചു. 2008ൽ അദ്ദേഹം ഡെമോക്രാറ്റായ ബറാക് ഒബാമയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പിന്തുണക്കുകയും ചെയ്തു. ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈനെതിരെ പവൽ യു.എന്നിൽ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ നായകനും പ്രതി നായകനുമാക്കിയത്.
ന്യൂയോർക്കിലെ ഹാർലെമിൽ ജമൈക്കൻ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായാണ് 1937 ഏപ്രിൽ അഞ്ചിന് കോളിൻ ലൂഥർ പവൽ ജനിക്കുന്നത്. പട്ടാളത്തിെൻറ ഘടനയും അച്ചടക്കവും തനിക്ക് ബാല്യത്തിലേ ഭയങ്കര കൗതുകവും ഇഷ്ടവുമായിരുന്നെന്ന് കോളിൻ തുറന്നുപറഞ്ഞിട്ടുണ്ട്. ആ കൗതുകം അദ്ദേഹത്തെ പട്ടാളത്തിലെത്തിച്ചു. യുദ്ധങ്ങളോടുള്ള ആഭിമുഖ്യവും പിന്നീട് ലോകം കണ്ടു. ബിരുദപഠനത്തിനുശേഷം 1958ൽ സൈന്യത്തിൽ ചേർന്നു. ഒടുക്കം രണ്ടു വാക്സിനുകൾ സ്വീകരിച്ചിട്ടും കോവിഡിനോട് പൊരുതിത്തോറ്റ് ജീവിതത്തിൽനിന്ന് കോളിൻ പവൽ എെന്നന്നേക്കുമായി പിന്മാറുേമ്പാൾ അമേരിക്കയെ യുദ്ധക്കൊതിയിലേക്കു നയിച്ച ഒരാൾകൂടിയാണ് വിടപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.