otoniel

കൊളംബിയയിലെ ലഹരി മാഫിയ തലവൻ പിടിയിൽ

ബൊഗാട്ട: വർഷങ്ങളായി കൊളംബിയൻ സുരക്ഷ ഉദ്യോഗസ്​ഥരുടെ ഉറക്കം കെടുത്തിയ ലഹരി മാഫിയ തലവൻ ഒ​ട്ടോണിയേൽ പിടിയിൽ. ലാറ്റിനമേരിക്കയിൽ തന്നെ കുപ്രസിദ്ധിയാർജിച്ച ഗൾഫ്​ ക്ലാൻ എന്ന സായുധ ലഹരി കടത്തു സംഘത്തിന്‍റെ പിടികിട്ടാപുള്ളിയായ തലവനാണിയാൾ. പനാമ തീരത്തു നിന്നാണ്​ പിടികൂടിയതെന്നാണ്​ വിവരം. ഡാരിയോ അ​േന്‍റാണിയോ ഉസുഗ എന്നാണ്​ ഇയാ​ളു​െട മുഴുവൻ പേര്​.

ലഹരി വേട്ടക്കെതിരായ പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ്​ മാഫിയ തലവനെ പിടികൂടിയതെന്ന്​ പ്രസിഡന്‍റ്​ ഡ്യൂക്യൂ മാർക്വസ്​ ട്വീറ്റ്​ ചെയ്​തു.ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളിലും യു.എസിലും ഇയാളുടെ നേതൃത്വത്തിൽ വ്യാപകമായി ലഹരി വസ്​തുക്കൾ വിതരണം ചെയ്​തിരുന്നു.

ഇയാളെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ അഞ്ചു മില്ല്യൺ ഡോളർ അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നു.

ഒ​ട്ടോണിയലിന്‍റെ സഹോദരൻ യുവാൻ ഡി ഡിയോസിനെ 2012ൽ പൊലീസ്​ വെടിവെച്ചുകൊന്നിരുന്നു. പിന്നീടാണ്​ 'ഗ്ലൾഫ്​ ക്ലാൻ' മാഫിയ സംഘത്തിന്‍റെ അമരത്തിലേക്ക്​ ഒ​ട്ടോണിയൽ കടന്നുവരുന്നത്​. രാജ്യത്തെ 300 മുൻസിപാലിറ്റിയിൽ പ്രത്യക്ഷമായ വേരോട്ടമുള്ള സംഘമാക്കി ഒ​േട്ടാണിയൽ ഈ ഗാങ്ങിനെ മാറ്റി. 

Tags:    
News Summary - Colombia's Top Drug Trafficker 'Otoniel' Captured, Says Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.