ന്യൂയോർക്: വാഷിങ്ടണിലെ ബോഥലിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽമോഷണങ്ങൾ വർധിക്കുന്നു. മോഷണം വ്യാപകമായതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 180ാം സ്ട്രീറ്റ് സൗത്ത് ഈസ്റ്റിനും 228ാം സ്ട്രീറ്റ് തെക്കുകിഴക്കിനും ഇടയിൽ 35ാം അവന്യൂ തെക്കുകിഴക്കായി സ്നോഹോമിഷ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവരെ തിരിച്ചറിയാൻ പൊയുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.
സ്വയം സംരക്ഷിക്കാൻ പെപ്പർ സ്പ്രേകളും മറ്റ് സുരക്ഷ കാമറകളും വാങ്ങുന്ന തിരക്കിലാണ് പ്രദേശവാസികൾ. മോഷ്ടാക്കളുടെ ശല്യം കൂടിയതിനാൽ പലരും കാവൽ നായകളെ വാങ്ങാനും ആലോചിക്കുന്നുണ്ട്. സംഘടിമോഷ്ടാക്കളാണ് ഈ മേഖലയിൽ ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ പങ്കുവെക്കണമെന്നും പൊലീസ് പ്രദേശവാസികളോട് അഭ്യർഥിച്ചിട്ടുണ്ട്. ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോകുന്നത്.
ഡിറ്റക്ടീവുകൾ താമസക്കാരോട് അവരുടെ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചുവെക്കാനും ജനലുകളും സ്ലൈഡിങ് വാതിലുകളും ആക്‌സസ് പോയിന്റുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.