കൊതുകിലൂടെ കൊറോണ​ വൈറസ്​ പകരില്ലെന്ന്​ പഠനം

വാഷിങ്​ടൺ: കൊതുകുകൾ വഴി കോവിഡ്​ മഹാമാരിക്ക്​ കാരണമാകുന്ന നോവൽ കൊറോണ വൈറസ്​ പകരില്ലെന്ന്​ പഠനത്തിൽ കണ്ടെത്തി. ലോകത്ത്​ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നിനം കൊതുകുകളിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്തമായത്​.

277 കൊതുകുകളിൽ കൊറോണ വൈറസിനെ കുത്തിവെക്കുകയും രണ്ടു​ മണിക്കൂറിനുശേഷം സാമ്പ്​ൾ പരിശോധിക്കുകയും ചെയ്​തപ്പോൾ വൈറസ്​ കണ്ടെത്തി. 24 മണിക്കൂറിനുശേഷം നടത്തിയ പരി​ശോധനയിൽ കൊതുകുകൾക്ക്​ കൊറോണ വൈറസ്​ പകർത്താനാകില്ലെന്ന്​ കണ്ടെത്തിയതായും ഗവേഷകരായ അമേരിക്കയിലെ കാൻസസ്​ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റി വ്യക്​തമാക്കി.

മനുഷ്യനിലേക്ക്​ കൊറോണ വൈറസ്​ പകർത്താൻ കൊതുകുകൾക്കാകില്ലെന്ന്​ അസന്ദിഗ്​ധമായി തെളിയിക്കാൻ സാധിച്ചതായി ഗവേഷകരിൽ ഒരാളായ സ്​റ്റീഫൻ ഹിഗ്സ്​ പറഞ്ഞു. നോവൽ കൊറോണ വൈറസി​​െൻറ ഉറവിടമോ വാഹകരോ കൊതുകല്ലെന്ന്​ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​.ഒ) നേരത്തേ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - corona virus does not spread through mosquito

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.