ലണ്ടൻ: ചാരവൃത്തി ആരോപണത്തിൽ വിചാരണക്കായി യു.എസിലേക്ക് കൈമാറുന്നത് ഒഴിവാക്കാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ഇനി അപ്പീൽ നൽകാം. കീഴ്കോടതി വിധിക്കെതിരെ ബ്രിട്ടനിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തിങ്കളാഴ്ച ലണ്ടനിലെ ഹൈകോടതി അസാൻജിന് അനുമതി നൽകി.
ഒരു ദശാബ്ദത്തിലേറെ മുമ്പ് വിക്കിലീക്സ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിചാരണ ഒഴിവാക്കാനുള്ള അസാൻജിന്റെ നീണ്ട പോരാട്ടത്തിൽ നിർണായകമാണ് ഈ നടപടി.
അമേരിക്കയുടെ കഠിനമായ ജയിൽവ്യവസ്ഥകളിൽ തടവിലാക്കിയാൽ അസാൻജ് ജീവനൊടുക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ഒരു വർഷം മുമ്പ് ലണ്ടനിലെ ഒരു ജില്ല കോടതി ജഡ്ജി യു.എസിന് കൈമാറാനുള്ള അപേക്ഷ നിരസിച്ചു.
എന്നാൽ, കഠിനമായ നടപടി നേരിടേണ്ടിവരില്ലെന്ന് യു. എസ് അധികൃതർ പിന്നീട് ഉറപ്പുനൽകി. അസാൻജിനോട് മാനുഷികമായി പെരുമാറുമെന്ന ഉറപ്പിന് അമേരിക്കയുടെ വാഗ്ദാനങ്ങൾ മതിയെന്ന് പറഞ്ഞ ഹൈകോടതി കഴിഞ്ഞ മാസം കീഴ്കോടതി വിധി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.