മോസ്കോ: കോവിഡ് വാക്സിെൻറ പരീക്ഷണം 92 ശതമാനം വിജയമാണെന്ന് റഷ്യ. സ്ഫുട്നിക് 5 വാക്സിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽസാണ് നടത്തിയത്. ഇതിലാണ് വാക്സിൻ വിജയകരമെന്ന് കണ്ടെത്തിയത്.
ബെലാറസ്, യു.എ.ഇ, വെനുസ്വേല തുടങ്ങിയ സ്ഥലങ്ങളിലാണ് റഷ്യയുടെ കോവിഡ് വാക്സിെൻറ പരീക്ഷണം നടക്കുന്നത്. ഇന്ത്യയിൽ രണ്ട് മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 10,000 പേരിലാണ് നിലവിൽ വാക്സിൻ പരീക്ഷണം നടത്തിയത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.
വലിയ രീതിയിലുള്ള പരീക്ഷണം നടത്താതെ തന്നെ കഴിഞ്ഞ ആഗസ്റ്റിൽ റഷ്യ കോവിഡ് വാക്സിന് അംഗീകാരം നൽകുകയായിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് വാക്സിെൻറ വിശദമായ പരിശോധന റഷ്യ ആരംഭിച്ചത്. നേരത്തെ പസിഫറും വാക്സിൻ പരീക്ഷണം 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.